2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Kerala History Novel -Introduction

 

നോവല്‍
കഥ പറയും കടല്‍
n  വി.ആര്‍.അജിത് കുമാര്‍

ആമുഖം
ഒരു ദേശത്തിന്‍റെ ചരിത്രം അറിയുന്ന ജനതയ്ക്കേ അവനവനെ കുറിച്ച് അഭിമാനിക്കാന്‍ കഴിയൂ. മലയാളികളുടെ ചരിത്രം ലോക ജനതയുടെ നിരന്തരമായ യാത്രകളിലും കണ്ടെത്തലുകളിലും ലയിച്ചു കിടക്കുന്നു. വൈവിദ്ധ്യങ്ങളുടെ ഒരു സങ്കരമാണ് നാമിന്നു കാണുന്ന മലയാളി. പരശുരാമന്‍ മഴുവെറിഞ്ഞ് നേടിയതാണ് കേരളം എന്നു വിശ്വസിക്കുന്ന, വിശ്വസിപ്പിക്കുന്ന മലയാളികള്‍ ഏറെയാണ് സമൂഹത്തില്‍. ലോകചരിത്രവും ഇന്ത്യാ ചരിത്രവും അറിയുന്നത്ര പോലും കേരള ചരിത്രം അറിയാത്തവരും നമ്മുടെ ഇടയിലുണ്ട്. അവരെ ചരിത്ര വായനയ്ക്ക് പ്രേരിപ്പിക്കുക എന്നതാണ് ഈ കൃതി ലക്ഷ്യമിടുന്നത്. കേരളത്തിന്‍റെ ചരിത്രമെഴുതിയ എല്ലാ മഹത് വ്യക്തികള്‍ക്കുമായി ഞാന്‍ ഈ നോവല്‍ സമര്‍പ്പിക്കുന്നു
                                                           ആരംഭം
പ്രപഞ്ചത്തിന്‍റെ സത്യമറിയുക എളുപ്പമല്ലെന്നറിയാമെങ്കിലും പ്രഹ്ളാദന്‍ അന്വേഷണങ്ങളില്‍ തന്നെ മുഴുകി.
യാത്രകള്‍,വായന,നിരീക്ഷണം,ചര്‍ച്ചകള്‍ അങ്ങിനെയങ്ങിനെ.
സന്ന്യാസികള്‍, ശാസ്ത്രജ്ഞന്മാര്‍,തത്വചിന്തകര്‍,കര്‍ഷകര്‍ തുടങ്ങി അവന്‍ സംവേദനം നടത്താത്ത കൂട്ടര്‍ ഇല്ലെന്നുതന്നെ പറയാം.
വ്യാസഗുഹയിലും ബോധിവൃക്ഷച്ചുവട്ടിലും വാത്മീകത്തിലും അന്വേഷണം നീണ്ടു.
കൈലാസയാത്രയിലെ ഒരു ദിനം നീണ്ട ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് പ്രപഞ്ചത്തെ നോക്കിക്കണ്ടപ്പോഴാണ് ഉള്ളിലെവിടെയോ ഉത്തരമുണ്ടായത്.
നീ നിന്നെ അറിയാന്‍ ശ്രമിക്കൂ
ഈ അരുളപ്പാട് പ്രഹ്ളാദനെ വിഹ്വലചിത്തനാക്കി.
അവന്‍റെ അലച്ചിലുകള്‍ ത്വരിതമായി
നാട്ടിലെത്തി അവന്‍ ഗ്രാമങ്ങളിലൂടെ യാത്രചെയ്തു.
മലകയറി,ഗുഹകള്‍ താണ്ടി, ക്ഷീണിതനായി തളര്‍ന്നു കിടന്ന അവനു മുന്നില്‍ , അരണ്ട വെളിച്ചത്തില്‍ അവനോടേ ഒരാള്‍ കഥ പറയാന്‍ തുടങ്ങി.
നാടിന്‍റെ കഥ
ആദി മാതാക്കളുടെ കഥ
ആദി പിതാക്കളുടെ കഥ
ഗുരുക്കന്മാരുടെ
ഗോത്ര നേതാക്കളുടെ
വര്‍ഗ്ഗരൂപീകരണത്തിന്‍റെ
മതങ്ങളുടെ
ജാതികളുടെ
ചതികളുടെ
വീരമൃത്യുവിന്‍റെ.
കഥ തുടങ്ങിയത് ഇങ്ങനെയാണ്.പാതിമയക്കത്തില്‍ പ്രഹ്ളാദന്‍ കഥ കേട്ടു തുടങ്ങി

8 അഭിപ്രായങ്ങൾ:

  1. അഭിനന്ദനങ്ങൾ എല്ലാ ഭാവുകങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. അജിത്‌ സാര്‍,

    അങ്ങയുടെ കേരള ഹിസ്‌റ്ററി നോവലായ "കഥ പറയും കടല്‍" ഞാന്‍ 4 Chapter വായിച്ചു. തുടക്കം തന്നെ നന്നായിരിക്കുന്നു. ഇനി ഒറ്റയടിക്ക്‌ വായിച്ചു തീര്‍ക്കാനാണ്‌ പരിപാടിയിട്ടിരിക്കുന്നത്‌. അങ്ങയുടെ വളരെ നാളത്തെ പ്രയത്‌ന ഫലമാണെന്ന്‌ മനസ്സിലായി. അങ്ങ്‌ വിചാരിച്ചതിനേക്കാളെറെ ആളുകള്‍ ഈ നോവല്‍ വായിച്ച്‌ നമ്മുടെ കേരള ചരിത്രത്തെ കൂടുതല്‍ മന്‌സ്സിലാക്കും എന്ന്‌ ഞാന്‍ കരുതുന്നു.
    ആശംസകളോടെ

    Dinesh
    Mullassery
    Vennala.P.O,Cochin-28
    9142057416


    മറുപടിഇല്ലാതാക്കൂ
  3. വായിച്ചു എന്നറിയുന്നതില്‍ സന്തോഷം

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ ദിനേശ്, നിങ്ങള്‍ വായിക്കുമ്പോള്‍ എന്‍റെ പ്രയത്നം ഫലം കാണുന്നു. നല്ല വാക്കുകള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. അൻവർ ഭായിയുടെ ബ്ലോഗ്‌ അവലോകനത്തിലൂടെ ഈ പേജിൽ എത്തി, കേരള ചരിത്രത്തിൻറെ നല്ലൊരു പതിപ്പ് എന്ന് ഇതിനെ വിശേഷിപ്പിക്കാം എന്നു തോന്നുന്നു, മറ്റു ബ്ലോഗിൽ പോയിട്ടുണ്ട് ഏതായാലും അൻവർ ഭായിയുടെ ശ്രമത്തിലൂടെ കുറേക്കൂടി അടുത്തറിയാൻ ഇടയായി. ഇനിയും മറ്റൊരു പേജിൽ കമന്റിൽ സൂചിപ്പിച്ചത് പോലെ ഇത് അനെകരിലേക്ക് എത്തിക്കാൻ ഒരു ശ്രമം നടത്തേണ്ടതുണ്ട് എന്ന് തോന്നുന്നു, സോഷ്യൽ മീഡിയകൾ അതിനു വളരെ ഗുണം ചെയ്യും. വീണ്ടും കാണാം. നന്ദി
    PS: Sir, Please take out/remove the word verification from here, that helps your readers to comment easily. Thanks
    Philip Ariel

    മറുപടിഇല്ലാതാക്കൂ
  6. വായിച്ചു തുടങ്ങി..വളരെ വലിയൊരു പരിശ്രമം.

    ഇതൊരു പുസ്തകവും ആയി മാറ്റി കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കുക്ക

    എല്ലാവിധ ആശംസകളും

    മറുപടിഇല്ലാതാക്കൂ